ഭൂമി വിൽപന വിവാദം: ആലഞ്ചേരിക്കെതിരെ നിലപാട്​ കടുപ്പിച്ച്​ വൈദികർ

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി വിൽപന വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പാളയത്തിൽ പടയുമായി വിമതവിഭാഗം. വൈദികസമിതി യോഗം ഒരാഴ്ചക്കകം വിളിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കിൽ അന്വേഷണ റിപ്പോർട്ടി​െൻറ പകർപ്പ് സഹിതം മാർപാപ്പക്ക് പരാതി നൽകാനാണ് തീരുമാനം. വ്യാഴാഴ്ച ചേരാനിരുന്ന എറണാകുളം -അങ്കമാലി അതിരൂപതയുടെ വൈദീകസമിതി യോഗം (പ്രസ്ബിറ്റൽ കൗൺസിൽ) അൽമായരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് വിമതവിഭാഗം നിലപാട് കർശനമാക്കിയത്. തിങ്കളാഴ്ച മുതൽ 13 വരെ നടക്കുന്ന സഭയുടെ ഉന്നതാധികാര സമിതി യോഗമായ സിനഡ് വിഷയം ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതേസമയം, വൈദിക സമിതി യോഗത്തിൽ പെങ്കടുക്കാൻ അനുവദിക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തടഞ്ഞുവെച്ചെന്ന സഭാ വക്താക്കളുടെ ആരോപണം അല്‍മായര്‍ വിഭാഗം നിഷേധിച്ചു. ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളിനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ അതില്‍നിന്ന് തങ്ങള്‍ രക്ഷിക്കുകയായിരുന്നു എന്നുമാണ് ഇവരുടെ വാദം. ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. കർദിനാളി​െൻറ നടപടികളെ വിമർശിക്കുന്ന നിരവധി പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഭൂമി വില്‍പന കര്‍ദിനാളി​െൻറ അറിവോടെ ആയിരുന്നെന്നും ഇടപാടില്‍ സഭയ്ക്ക് വീഴ്ച പറ്റിയെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരം സിനഡി​െൻറ അടിയന്തരയോഗം ചേര്‍ന്നിരുന്നു. വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും മുന്‍കൈ എടുക്കണമെന്നുമായിരുന്നു സിനഡ് നിര്‍ദേശം. അതേസമയം, ഭൂമി വില്‍പനയില്‍ തനിക്ക് സാങ്കേതികപ്പിഴവ് മാത്രമാണ് ഉണ്ടായതെന്ന് കര്‍ദിനാള്‍ ആലഞ്ചേരി സിനഡില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ഔദ്യോഗികമായി കൈപ്പറ്റിയ സ്ഥിതിക്ക് തുടര്‍ നടപടി സ്വീകരിക്കേണ്ടത് കര്‍ദിനാളാണ്. ഇതിനിടെ, ഭൂമി ഇടപാടിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേരള കാത്തലിക് റിഫോംസ് മൂവ്‌മ​െൻറി​െൻറ നേതൃത്വത്തില്‍ കൊച്ചി നഗരത്തിൽ ശനിയാഴ്ച പ്രാർഥനാ ധര്‍ണ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.