മോദി സര്‍ക്കാര്‍ വര്‍ഗീയ വിഷം കുത്തി​െവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നു ^ചെന്നിത്തല

മോദി സര്‍ക്കാര്‍ വര്‍ഗീയ വിഷം കുത്തിെവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നു -ചെന്നിത്തല കൊച്ചി: ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍പറത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ സമൂഹത്തില്‍ വര്‍ഗീയ വിഷം കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ ഏകാധിപത്യ ഭരണത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. ഐ.എന്‍.ടി.യു.സിയുടെ 295ാമത് ദേശീയ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളതെന്ന് അധ്യക്ഷത വഹിച്ച ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡൻറ് ഡോ. ജി. സഞ്ജീവറെഡ്ഡി പറഞ്ഞു. തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍പോലും മനസ്സിലാക്കുകയോ പരിഹരിക്കുകയോ ചെയ്യാതെ വിനോദയാത്ര നടത്തി രസിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ലോകവ്യാപകമായി തൊഴിലാളി മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത് മോദി കണ്ടുപഠിക്കണം. സ്വകാര്യവത്കരണത്തിെനതിരെ ശക്തമായ തൊഴിലാളി മുന്നേറ്റം ഉണ്ടാകുമെന്ന് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദ് സിങ്, രാഘവയ്യ, അശോക് സിങ്, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, എം.എല്‍.എമാരായ വി.ഡി. സതീശൻ, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇ.പി.എഫ് മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം -ഐ.എന്‍.ടി.യു.സി കൊച്ചി: ഇ.പി.എഫ് മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി. ട്രേഡ് യൂനിയന്‍ ഐക്യം ശക്തിപ്പെടുത്തണം. സംഘടിക്കാനും വിലപേശാനും മിനിമം കൂലി ആവശ്യപ്പെടാനും തൊഴിലാളിക്ക് അവകാശമുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാൻ സര്‍ക്കാറും തൊഴിലുടമകളും സംയുക്തമായി നടത്തുന്ന നീക്കങ്ങള്‍ക്കെതിെര തൊഴിലാളി മുന്നേറ്റം ആവശ്യമാണ്. ഇതിന് തൊഴിലാളികൾക്കും നേതൃത്വത്തിനും ബോധവത്കരണവും പരിശീലന പരിപാടികളും സംഘടിപ്പിക്കണം. ലോക ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ രാജ്യത്തെ തൊഴിലാളി പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരും. കാര്‍ഷിക മേഖലയിലെ അസംഘടിത വിഭാഗങ്ങളെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.