പള്ളിക്കര: രണ്ടുദിവസമായി പെരിങ്ങാലയിൽ വ്യാപകമോഷണ ശ്രമം. കഴിഞ്ഞ ദിവസം പ്ലാശ്ശേരി മുഹമ്മദിെൻറ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. എന്നാൽ, വാതിൽ കുത്തിപ്പൊളിക്കുന്നതിനിെട വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി കരീത്താഴം കോയാംപറമ്പിൽ ബഷീറിെൻറ വീട്ടിൽ പുറത്തുകിടന്നിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം നടന്നു. കാറിെൻറ ഡോറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. പരിസരത്ത് രക്തം വീണ പാടുകൾ ഉണ്ട്. പുലർച്ചക്കാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. അമ്പലമേട് െപാലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.