മർകസ്​ റൂബി ജൂബിലി ഇന്ന്​ സമാപിക്കും

കുന്ദമംഗലം: മർകസ് റൂബി ജൂബിലി ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സനദ്ദാന സമ്മേളനത്തോടെ സമാപിക്കും. തുനീഷ്യ സൈത്തന യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ഹിഷാം അബ്ദുൽ കരീം ഖരീസ് സനദ്ദാനം നിർവഹിക്കും. യു.എ.ഇ ഗവ. ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് ലൈഫ് സ്റ്റൈൽ കോൺഫറൻസ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 10ന് സൗത്ത് സോൺ സ്കോളേഴ്സ് മീറ്റ് അബ്ദുൽ ഖാദിർ മഹ്ളരി തങ്ങൾ ഉദ്ഘാടനം ചെയ്യും. 11ന് ഉലമാ സമ്മേളനം എ.പി. മുഹമ്മദ് മുസ്ലിയാരും മഹല്ല് ഡെലിഗേറ്റ് കോൺഫറൻസ് വഖഫ് ബോർഡ് മെംബർ അഡ്വ. ഷറഫുദ്ദീനും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.