കിഴക്കമ്പലം കുടുംബശ്രീ തെര​െഞ്ഞടുപ്പ് കോടതിയിലേക്ക്

കിഴക്കമ്പലം: കുടുംബശ്രീ തെരെഞ്ഞടുപ്പ് സമാധാനപരമായി നടത്തുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് കിഴക്കമ്പലം പഞ്ചായത്ത് കോടതിയെ സമീപിച്ചു. ഇൗ മാസം എട്ടിനാണ് കുടുംബശ്രീ യൂനിറ്റ് തെരെഞ്ഞടുപ്പുകൾ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ചൊവ്വാഴ്ച കിഴക്കമ്പലം വ്യാപാരഭവനിൽ യൂനിറ്റ് അധ്യക്ഷന്മാരുടെ പരിശീലനത്തിൽ ഇരു വിഭാഗം കുടുംബശ്രീകളുമായി തർക്കം ഉണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച നടന്ന പരിശീലന പരിപാടിയും സംഘർഷത്തെ തുടർന്ന് പൂർത്തിയാക്കാതെ വരണാധികാരി പിരിച്ചുവിട്ടു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്ത് ഹൈകോടതിയെ സമീപിച്ചത്. നേരേത്ത നടന്ന കിഴക്കമ്പലം സഹകരണ ബാങ്ക് തെരെഞ്ഞടുപ്പും കോടതികയറിയിരുന്നു. നിലവിൽ കോൺഗ്രസ് അനുകൂല കുടുംബശ്രീയാണ് കിഴക്കമ്പലത്ത് നിലനിൽക്കുന്നത്. ഇത് പിടിച്ചെടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കവും നിലനിർത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കവുമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ നിരവധി കുടുംബശ്രീ അംഗങ്ങൾക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. കുടുംബശ്രീ സി.ഡി.എസ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ചെന്നാരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. നിരവധി പേർക്കെതിരെ െപാലീസ് കേസെടുത്തിട്ടുമുണ്ട്. ഇതിന് പിന്നാലെ വനിത കമീഷൻ അംഗം പരിേക്കറ്റവരുടെ വീടുകൾ സന്ദർശിക്കുകയും ചെയർപേഴ്സൻ ജോസഫൈ​െൻറ നിർദേശത്തെ തുടർന്ന് കേസെടുക്കുകയും ജില്ല െപാലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ കുടുംബശ്രീ തെരെഞ്ഞടുപ്പ് ആരംഭിക്കുമ്പോൾ സംഘർഷം തുടരുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.