കമ്യൂണിറ്റി ഹാൾ ഉദ്​ഘാടനം

കാലടി: ബ്ലോക്ക് ഡിവിഷനിലെ അഞ്ചാം വാർഡിൽ മാണിക്യമംഗലം വിവേകാനന്ദ കോളനിയിൽ കമ്യൂണിറ്റി ഹാൾ നിർമാണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, വാർഡ് അംഗം സ്മിത ഷൈജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൻ േഗ്രസി റാഫേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ് പോൾ, അൽഫോൻസ പൗലോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, സോഫി വർഗീസ്, ജോർജ് മൂന്നുപീടിയേക്കൽ, സലീഷ് ചെമ്മണ്ടൂർ, പൗലോസ് കോനൂരാൻ, സദാനന്ദൻ മഠത്തിപറമ്പിൽ, ബിനോയ് കൂരൻ എന്നിവർ സംസാരിച്ചു. 1800 സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായി കമ്യൂണിറ്റി ഹാൾ നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷമാണ് അനുവദിച്ചത്. നെൽകൃഷി ഉദ്ഘാടനം കാലടി: പഞ്ചായത്തിലെ പൊതിയാക്കര പാടശേഖരത്തിൽ വർഷങ്ങളായി നെൽകൃഷിയില്ലാതിരുന്ന 10 ഏക്കറിൽ നെൽകൃഷി ഇറക്കുന്നതി​െൻറ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പൗലോസ് വല്ലൂരാനെന്ന കർഷകനാണ് 10 ഏക്കർ തരിശ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. കൃഷിഭവ​െൻറയും ഗ്രാമപഞ്ചായത്തി​െൻറയും പൂർണ പിന്തുണയോടെയാണ് കൃഷി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ, ബ്ലോക്ക് അംഗങ്ങളായ റെനി ജോസ്, ടി.പി. ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ് പോൾ, മെംബർമാരായ അജിമാണി, അൽഫോൻസ പൗലോസ്, കെ.ടി. എൽദോസ്, ഫാ. മാത്യൂസ് കോനാകുഴി, സാൽമാത്യു, സവിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.