മൂവാറ്റുപുഴ: പെരിയാർ വാലി കനാല്‍ ആയക്കാട്, മുളവൂർ ശാഖ അറ്റകുറ്റപ്പണിക്കെതിരെ പരാതി വ്യാപകം. പെരുമറ്റം കനാലിലേക്ക് വെള്ളം എത്തുന്നില്ലെന്ന പരാതിയെ തുടർന്നാണ് സ്‌പെഷല്‍ മെയിൻറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയക്കാട് മുതല്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് വരെ അറ്റകുറ്റപ്പണിക്ക് 15-ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, മണ്ണെടുത്ത് നീക്കുന്നതിന് പകരം പുല്ലു മാത്രം മാറ്റിയെന്നാണ് പരാതി. 14.3-കിലോമീറ്റര്‍ വരുന്ന ഭാഗം മൂന്ന് ഘട്ടങ്ങളായാണ് കരാര്‍ നല്‍കിയത്. ആയക്കാട് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ആദ്യ ഘട്ടവും 10-കിലോമീറ്റര്‍ വരെ രണ്ടാം ഘട്ടവും 14.3- കിലോമീറ്റര്‍ വരെ മൂന്നാം ഘട്ടമായാണ് ടെന്‍ഡര്‍ ചെയ്തത്. രണ്ട് ഘട്ടത്തിെൻറ നിര്‍മാണം ഒരു കരാറുകാരനും ഒന്ന് മറ്റൊരാൾക്കുമാണ് നല്‍കിയത്. എന്നാല്‍, ചില ഭാഗങ്ങളില്‍ മാത്രം പേരിന് മണ്ണ് നീക്കം ചെയ്തെങ്കിലും ഭൂരിഭാഗം ഭാഗങ്ങളിലും പുല്ല് മാത്രമാണ് നീക്കിയത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിർദേശം നല്‍കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.