മൂവാറ്റുപുഴ: പരാധീനതകൾക്കൊടുവിൽ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് മന്ദിരം നിർമിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ദിരം നിര്‍മിക്കാന്‍ 50 -ലക്ഷം രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുകയും ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിർമാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം വിലയിരുത്തി. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍ ജിനു മടേക്കല്‍, അധ്യാപക പ്രതിനിധി മേബിള്‍ റോസ് ജോര്‍ജ് എന്നിവരും സംബന്ധിച്ചു. 1983--84 വര്‍ഷത്തില്‍ ശിവന്‍കുന്ന് സ്‌കൂളിലാണ് വി.എച്ച്.എസ്.എസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1991--92 കാലയളവില്‍ മൂവാറ്റുപുഴ മോഡല്‍ സ്‌കൂളിലേക്ക് മാറ്റിസ്ഥാപിച്ചു. മൂന്ന് കോഴ്‌സിലായി 170 -വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 11-അധ്യാപകരും മൂന്ന് ലാബ് അസിസ്റ്റൻറ്, രണ്ട് ഒാഫിസ് സ്റ്റാഫ് എന്നിവരുമുണ്ട്. വി.എച്ച്.എസ്.എസിെൻറ മൂന്ന് കെട്ടിടത്തിൽ ഒന്ന് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലത്താണ് പുതിയത് നിര്‍മിക്കുന്നത്. തകരഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിെൻറ അവസ്ഥ പരിതാപകരമാണ്. ലാബ്, ക്ലാസ് റൂം എന്നിവ ഇതിലാണ്. നിർമാണോദ്ഘാടനം ഉടന്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളിന് കമ്പ്യൂട്ടറും പ്രൊജക്ടും പ്രിൻററും ലാപ്ടോപ്പും അനുവദിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.