സഹോദരെൻറ ദുഃഖങ്ങളിൽ താങ്ങാവുക -കർദിനാൾ ആലഞ്ചേരി കാലടി: ഒരാളെ വലിയവനാക്കുന്നത് അവെൻറ പദവികളല്ലെന്നും, മറിച്ച് സഹോദരെൻറ ദുഃഖങ്ങളിൽ താങ്ങാവുമ്പോഴാണെന്നും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരുന്ന തലമുറ ധാർമികതയ്ക്കും സാംസ്കാരിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം. സ്കൂൾ മാനേജർ ഡോ. ജോൺ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. വോളിബാൾ കോർട്ടിെൻറയും സ്കൂൾ കമാനത്തിെൻറയും ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. ബിജു ചിറയത്ത് അവാർഡുദാനവും മോമി തറയിൽ ഉപഹാരസമർപ്പണം നടത്തി. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് എൻഡോവ്മെൻറ് വിതരണം നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി ആദരിച്ചു. ജില്ല പഞ്ചായത്തംഗം സാംസൺ ചാക്കോ, വനജ സദാനന്ദൻ, സലോമി ടോമി, ജിനോ ജോസഫ്, കെ.ജി. സതിറാണി, ടി. വൽസല കുമാരി, ട്രീസ ജോബായ്, സി.വൈ. ബേബി, ജോളി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു. വീട് താക്കോൽദാനം കാലടി: ഗ്ലോബൽ ഇൻറർനാഷണൽ ജനറൽ േട്രഡിങ് കമ്പനിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിെൻറ താക്കോൽദാനം ഞായറാഴ്ച വൈകുന്നേരം നാലിന് മലയാറ്റൂർ വിമലഗിരിയിൽ റോജി എം.ജോൺ എം.എൽ.എ നിർവഹിക്കും. വിമലഗിരി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, ജോസ് റാഫേൽ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.