​െഎ.പി.എസുകാർ വഴി ആർ.എസ്​.എസ്​ ഇടപെടൽ; ആഭ്യന്തരവകുപ്പ്​ വീഴ്​​​ച സമ്മതിച്ച്​ കോടിയേരി

െപരിന്തൽമണ്ണ: സംസ്ഥാന പൊലീസിൽ പാർട്ടിക്കും സർക്കാറിനും പൂർണ നിയന്ത്രണമില്ലെന്ന് സമ്മതിച്ച് സി.പി.എം മലപ്പുറം ജില്ല സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണ​െൻറ മറുപടി പ്രസംഗം. െഎ.പി.എസ് ഉദ്യോഗസ്ഥർവഴി കേന്ദ്ര സർക്കാർ പൊലീസിൽ ഇടപെടുന്നുണ്ടെന്നും ആഭ്യന്തരവകുപ്പിൽ അതി​െൻറ പോരായ്മ നിലനിൽക്കുന്നതായും കോടിയേരി വെളിപ്പെടുത്തി. കേന്ദ്രഭരണം ആർ.എസ്.എസ് നിയന്ത്രണത്തിലായതിൽ കേന്ദ്ര സർവിസിലുള്ള െഎ.പി.എസുകാർ വഴി പൊലീസിൽ അവർ പലവിധ ഇടെപടലുകൾ നടത്തുന്നുണ്ട്. പൊലീസിൽ പത്ത് ശതമാനത്തോളം സംഘ്പരിവാർ അനുഭാവമുള്ളവരാണ്. ഇവരും ആർ.എസ്.എസ് താൽപര്യത്തിനൊത്ത് പ്രവർത്തിക്കുന്നു. അക്കാര്യം പാർട്ടിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറും പാർട്ടിയും കഠിന പരിശ്രമം നടത്തും. ആഭ്യന്തര വകുപ്പിനും ജില്ല പൊലീസിനുമെതിരെ സമ്മേളന പ്രതിനിധികൾ രൂക്ഷവിമർശനമാണ് നടത്തിയത്. മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ടി​െൻറ നടപടികൾക്കെതിരെ പ്രതിനിധികൾ പൊട്ടിത്തെറിച്ചു. െപാലീസ് ചെയ്തികൾ കാരണം പാർട്ടി ജനങ്ങൾക്കിടയിൽ നാണംകെടുന്നതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.