റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധം

എടത്തല: മലേപ്പള്ളി-കോമ്പാറ കുന്നത്തേരി റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധം. നൊച്ചിമ ഓട്ടോറിക്ഷ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്.ടി.യുവി​െൻറ നേതൃത്വത്തിൽ രാവിലെ മുതൽ വൈകീട്ട് വരെ ഓട്ടോറിക്ഷ പണിമുടക്കി. രണ്ടുവർഷത്തോളമായി ഈ പ്രദേശത്തെ റോഡുകൾ കുണ്ടുംകുഴിയുമായി തകർന്നുകിടക്കുകയാണ്. എസ്.ടി.യു ശാഖ വർക്കിങ് പ്രസിഡൻറ് വി.കെ. അഷ്റഫ് ഉദ്ഘാടനം െചയ്തു. സെക്രട്ടറി ഇ.യു. കുഞ്ഞുമുഹമ്മദ്, കെ.കെ. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.