തരിശിടത്തിൽ കൃഷിയിറക്കി 'നെല്ലാണ് ജീവന്‍' കൂട്ടായ്മ

ചെങ്ങമനാട്: മൂന്ന് പതിറ്റാണ്ടിലേറെയായി തരിശുകിടന്ന ഭൂമിയിൽ നെൽക്കതിർ എന്ന സ്വപ്നം പൂവണിയുന്നു. 'നെല്ലാണ് ജീവന്‍' യുവാക്കളുടെ കൂട്ടായ്മയാണ്, ചെങ്ങമനാട് പഞ്ചായത്തിലെ പുറയാര്‍ കുറ്റിക്കാട് പാടശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സഹായത്തോടെയാണ് 10 ഹെക്ടറിൽ കൃഷിക്ക് തുടക്കമിട്ടത്. നൗഷാദ് പാറപ്പുറം, റസല്‍ കാട്ടുക്കണ്ടത്തില്‍, നസീര്‍ ആര്യമ്പിള്ളി, അബ്ദുസ്സലാം കല്ലുങ്കൂട്ടത്തില്‍, മജീദ് കല്ലുങ്കോട്ടില്‍, അബ്ദുല്‍ മുത്തലിബ് തൂമ്പാലകത്തൂട്ട്, റസാക്ക് കല്ലുങ്കോട്ടില്‍, ഷഫീഖ് വള്ളോംകാട്ടില്‍, സലാം കല്ലുങ്കോട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ആരംഭിച്ചത്. അന്‍വർ സാദത്ത് എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരള മോഹനന്‍, േബ്ലാക്ക് പഞ്ചായത്ത് അംഗം രാജേഷ് മടത്തിമൂല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, സുമ ഷാജി, ജെര്‍ളി കപ്രശ്ശേരി, മുന്‍ ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി, കൃഷി ഓഫിസര്‍മാരായ ജെ.എസ്. സുധ, ലിസിമോള്‍ ജെ. വടക്കൂത്ത്, കൃഷി അസി. കെ.പി. വത്സമ്മ, പി.ജെ. അനില്‍, ഇ.എം. സലിം, സി.കെ. അമീര്‍, പി.എം. സെയ്ദ്കുഞ്ഞ്, ടി.എം. അബ്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അരിമ്പൂരകത്തൂട്ട് ഹമീദ്, കുടിലില്‍ അമീറ, കടന്നോത്ത് ഹംസ, അമ്പാട്ടക്കുടി അബ്ദുറഹ്മാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലാണ് കൃഷി ആരംഭിച്ചിത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കപ്പയും ചമ്മന്തിയും കട്ടന്‍ചായയും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.