വൈപ്പിൻ: നിയോജകമണ്ഡലത്തിലെ കാൽലക്ഷത്തോളം വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന അമൃതം പദ്ധതിക്ക് തുടക്കമാകുന്നു. എസ്. ശർമ എം.എൽ.എയുടെ നേതൃത്വത്തിലുള്ള വെളിച്ചം പദ്ധതിയുടെ ഭാഗമായാണ് ഈ പുതുവർഷ സമ്മാനം. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമൃതം പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ് പദ്ധതി നോഡൽ ഓഫിസർമാർ. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ടും ആരംഭിച്ചു. മോണിറ്ററിങ്ങ് കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പദ്ധതി ഉദ്ഘാടനം എട്ടിന് തിങ്കളാഴ്ച 2.30ന് കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻസ് ഓസ്റ്റിൻ ഹാളിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. എസ്.ശർമ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി, കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവർ വിശിഷ്ടാതിഥികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.