ബോണക്കാട് കുരിശുമല: ചർച്ചയിലൂടെ പരിഹാരം കാണണം ^കെ.വി. തോമസ്

ബോണക്കാട് കുരിശുമല: ചർച്ചയിലൂടെ പരിഹാരം കാണണം -കെ.വി. തോമസ് കൊച്ചി: ബോണക്കാട് കുരിശുമല വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി അഭിപ്രായപ്പെട്ടു. വിശ്വാസകാര്യങ്ങൾ ബലപ്രയോഗത്തിലൂടെയും നിയമയുദ്ധത്തിലൂടെയും പരിഹരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കുരിശുഭൂമിയിലേക്ക് യാത്ര ചെയ്ത വിശ്വാസികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയത് മതേതര സർക്കാറിന് ചേർന്നതല്ല. 90 വർഷത്തിലധികമായി ൈക്രസ്തവ വിശ്വാസികൾ കുരിശുമലയിലേക്ക് പ്രാർഥനയുമായി എത്തുന്നുണ്ട്. ഇത് തടയുന്നത് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുന്നതിന് തുല്യമാണ്. കുരിശുമലയാത്ര സംബന്ധിച്ച ഉമ്മൻ ചാണ്ടി സർക്കാറി​െൻറ നിലപാട് തുടരണമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.