കളമശ്ശേരി: ഏലൂരിൽ ഗുണ്ടാസംഘം ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്്ടിച്ച സംഭവത്തിൽ പിതാവും മകനുമടക്കം നാലുപേർ അറസ്റ്റിൽ. ഏലൂർ ഫെറിയിൽ വടശ്ശേരി വീട്ടിൽ വിജു തോമസ് (43), ഏലൂർ പച്ചമുക്കിൽ കോരമംഗലത്ത് പി.കെ. മത്തായി (44), മകൻ അജയ് മാത്യു (21), ഏലൂർ നാറാണത്ത് അമ്പലത്തിന് സമീപം പാറക്കൽ വീട്ടിൽ പി.എസ്. മനീഷ് (21) എന്നിവരെയാണ് ഏലൂർ എസ്.ഐ എ.എൽ. അഭിലാഷിെൻറ നേതൃത്വത്തിൽ െപാലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെ ഫെറിക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലെന്ന് െപാലീസ് പറഞ്ഞു. ഇവരിൽനിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സീനിയർ സിവിൽ ഓഫിസർമാരായ പ്രദീപ്, സുരേഷ്, സുനിൽ, സിവിൽ ഓഫിസർമാരായ ജൂഡ്, ഗിരീഷ്, സുരേഷ്, ബിനു, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.