ഗിരിനഗറിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം

വൈറ്റില: ഗിരിനഗറിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. ഗിരിനഗറിലെ കരിം പുറത്ത് റോഡ്, ഭവൻസ് സ്കൂൾ പരിസരം, സൂയൂസ് ലൈൻ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടാഴ്ചയായി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആവശ്യമായ നടപടിയുണ്ടാകണമെന്ന് ബി.ഡി.ജെ.എസ് വൈറ്റില എരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് തൊഴിലാളി സേന ജില്ല ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. ജില്ല കാമ്പസ് കാൾ കാക്കനാട്: വികല വിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല കാമ്പസ്കാൾ ഞായറാഴ്ച വൈകീട്ട് മൂന്നു മുതൽ ഒമ്പതുവരെ കാക്കനാട് എൻ.ജി.ഒ കോർട്ടേഴ്സ് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. തൃക്കാക്കര എസ്.ഐ എ.എൻ. ഷാജു ഉദ്ഘാടനം നിർവഹിക്കും. കാമ്പസ് വിങ് ജില്ല ചെയർമാൻ ആസിഫ് കാരുവള്ളി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.