കുടുംബകൂട്ടായ്മ നേതൃസമ്മേളനം

കൊച്ചി: എറണാകുളം--അങ്കമാലി അതിരൂപതയിലെ കുടുംബകൂട്ടായ്മ കേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ ഫാമിലി യൂനിയന്‍ നേതൃസമ്മേളനം നടത്തി. കലൂര്‍ റിന്യൂവല്‍ സ​െൻററില്‍ നടന്ന സമ്മേളനം മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രോ വികാരി ജനറാള്‍ മോണ്‍. ആൻറണി നരികുളം ക്ലാസ് നയിച്ചു. പൊതുചര്‍ച്ചയ്ക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കുടുംബകൂട്ടായ്മ കേന്ദ്രം അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സമാപന സന്ദേശം നല്‍കി. ഡോ. തൊമ്മച്ചന്‍ സേവ്യര്‍, പി. ജിജോ എന്നിവര്‍ സംസാരിച്ചു. ഫ്രാന്‍സിസെക് മ്യൂസിക് ബാന്‍ഡി​െൻറ സംഗീത പരിപാടിയും ഉണ്ടായിരുന്നു. അതിരൂപതയിലെ ഇടവകകളില്‍നിന്ന് ഫാമിലി യൂനിയന്‍ വൈസ് ചെയര്‍മാന്മാര്‍ നേതൃസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.