മുറിയാതെ കെടാമംഗലത്തി‍െൻറ പാരമ്പര്യം

മുറിയാതെ കെടാമംഗലത്തി‍​െൻറ പാരമ്പര്യം തൃശൂർ: കെടാമംഗലം സദാനന്ദ​െൻറ കുടുംബത്തിൽനിന്ന് ഒരു കാഥിക കൂടി. എറണാകുളം ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടത്തിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി അനുവ്രത സൂരജാണ് കെടാമംഗലത്തി‍​െൻറ കുടുംബത്തിലെ പുതിയ കാഥിക. സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയാണ് അനുവ്രതയുടെയും ടീമി​െൻറയും മടക്കം. സുസ്മേഷ് ചന്ദ്രോത്തി‍​െൻറ 'മരണവിദ്യാലയം' എന്ന കഥയാണ് വേദിയിൽ അവതരിപ്പിച്ചത്. കൈതാരം വിനോദ്, മുതുകുളം സോമനാഥ് എന്നിവരാണ് ഗുരുക്കന്മാർ. അനുവ്രതയുടെ പിതാവ് സൂരജും കാഥികനാണ്. ബാങ്ക് ജീവനക്കാരിയായ ഷീനയാണ് അമ്മ. വിദ്യാർഥിനിയായ അനഘയാണ് സഹോദരി. സൂരജി‍​െൻറ പിതാവി​െൻറ അമ്മാവനാണ് കെടാമംഗലം സദാനന്ദൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.