കുടിവെള്ള വിതരണം തിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

മരട്: കുടിവെള്ളം വിതരണം തിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൂണിത്തുറ നിവാസികൾ കലക്ടർക്ക് നിവേദനം നൽകി. കൊച്ചി കോർപറേഷൻ 49,50,51 ഡിവിഷനിൽപെട്ട തൈക്കൂടം, ചമ്പക്കര, പേട്ട, ഗാന്ധിസ്ക്വയർ, ഇരുമ്പുപാലം എന്നീ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ വൈറ്റില-പേട്ട പ്രധാന പൈപ്പ് ലൈനിൽനിന്നാണ്. തൈക്കൂടം കുന്നറ പാർക്കിന് സമീപത്തുനിന്ന് സിൽവർസാൻഡ് ഐലൻഡിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. തമ്മനം പമ്പ് ഹൗസിൽ നിന്നാണ് പൂണിത്തുറ പ്രദേശത്തേക്ക് കുടിവെള്ളം എത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്‌. പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നഗരസഭ കൗൺസിലർമാരായ എ.ബി.സാബു, വി.പി. ചന്ദ്രൻ, റെസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ റോയി തെക്കൻ, കെ.എസ്. ശങ്കരനാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. പടം: es2 chottanikkara b ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ജൻ കല്യാൺ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ വിതരണത്തിന് തുടക്കമായപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.