കുരിശുമല പൊലീസ് മർദനം: കെ.എൽ.സി.എ പ്രതിഷേധിച്ചു

മട്ടാഞ്ചേരി: നെയ്യാറ്റിൻകര രൂപത േബാണക്കാട് കുരിശുമല തീർഥാടകരെ പൊലീസും വനപാലകരും മർദിച്ച സംഭവത്തിൽ കെ.എൽ.സി.എ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) കൊച്ചി രൂപത സായാഹ്ന ധർണ നടത്തി പ്രതിഷേധിച്ചു. ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിക്ക് സമീപം നടന്ന ധർണ രൂപത ഡയറക്ടർ ഫാ. ആൻറണി കുഴിവേലിയിൽ ഉദ്ഘാടനം ചെയ്തു. പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ടി.എ. ഡാൽഫിൻ, ബാബു കളിപറമ്പിൽ, ജോബ് പുളിക്കൽ, ജോമോൻ ചിറക്കൽ, അലക്സാണ്ടർ ഷാജു, സിന്ധു ജസ്റ്റസ്, ജോണി ഉരുളോത്ത്, മെറ്റിൽഡ മൈക്കിൾ എന്നിവർ സംസാരിച്ചു. കാൻസർ വിമുക്ത കൊച്ചി: വാക്കത്തോൺ സംഘടിപ്പിച്ചു പള്ളുരുത്തി: 'കാൻസർ വിമുക്ത കൊച്ചി' എന്ന സന്ദേശം ഉയർത്തി ശ്രീകരം നടത്തിയ അർബുദ വിരുദ്ധ വാക്കത്തോണിൽ നിരവധിപേർ അണിചേർന്നു. ഇടക്കൊച്ചിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംഗീത സംവിധായകൻ എം.കെ. അർജുനൻ ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി മുതൽ പള്ളുരുത്തി നടവരെയായിരുന്നു കൂട്ട നടത്തം. എൻ.സി.സി കാഡറ്റുകൾ, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, പെൻഷനർമാരുടെ സംഘടന എന്നിവർ കാൻസർ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി അണിനിരന്നു. ബോധവത്കരണ ലഘുലേഖ വി.കെ. മനോഹരൻ മേഘനാഥനു നൽകി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ആസിഫ് മട്ടാഞ്ചേരിയുടെ ബോധവത്കരണ ചിത്രപ്രദർശനവും നടന്നു. സമാപനയോഗത്തിൽ തെരുവോരം മുരുകൻ സന്ദേശം നൽകി. ആർ. പ്രകാശ്, ഷംസു യാക്കൂബ് സേട്ട്, മുരളീധരൻ, രാജീവ് പള്ളുരുത്തി, എം.ജി. പൈ, സി.ജി. പ്രദീപ്കുമാർ, വേണു ജി. പൈ, ഷഹീർ അലി, ദിനേശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.