കടപ്പുറത്ത് തെരുവുനായ്​ ശല്യമേറുന്നു; സഞ്ചാരികൾ ഭീതിയിൽ

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറത്ത് തെരുവുനായ് ശല്യമേറിയതോടെ സഞ്ചാരികൾ ഭീതിയിൽ. ഭക്ഷണത്തിന് നായ്ക്കൾ കൂട്ടത്തോടെയാണ് സഞ്ചാരികൾക്ക് പിന്നാലെ പായുന്നത്. നായ്ക്കളോട് സ്നേഹപൂർവം പെരുമാറുന്ന വിദേശ സഞ്ചാരികൾക്കാണ് ഇവ ഏറെ ശല്യമാകുന്നത്. അടുത്തെത്തുന്ന നായ്ക്കൾക്ക് ഇവർ ബിസ്കറ്റും മറ്റും നൽകുന്നതുകണ്ട് കൂട്ടത്തോടെയാണ് മറ്റുള്ളവ ഓടിയെത്തുന്നത്. ഭക്ഷണസാമഗ്രികൾ കിട്ടാതെവരുമ്പോഴാണ് ഇവർ അക്രമം നടത്തുന്നത്. നാട്ടുകാരും കച്ചവടക്കാരുമൊക്കെ കല്ലെറിഞ്ഞും ബഹളം വെച്ചുമാണ് ഇവയെ ഓടിച്ചുവിടുന്നത്. പടം: es1 Dog കാപ്ഷൻ: കടപ്പുറത്ത് വിദേശികളുടെ പിന്നാലെ പായുന്ന നായ്ക്കൂട്ടം ES നടമേല്‍‍ പള്ളിയില്‍‍ ദൈവമാതാവി​െൻറ പെരുന്നാള്‍‍ ഒമ്പതുമുതല്‍‍ തൃപ്പൂണിത്തുറ: നടമേല്‍‍ മർത്തമറിയം യാക്കോബായ സുറിയാനി റോയല്‍‍ മേട്രോപ്പൊലീത്തന്‍‍ പള്ളിയില്‍‍ ദൈവമാതാവി​െൻറ പെരുന്നാള്‍‍ ഇൗമാസം ഒമ്പതുമുതല്‍‍ 15 വരെ ആഘോഷിക്കു൦. ഒമ്പതിന് രാവിലെ 6.30ന് പ്രാര്‍ഥന, ഏഴിന് കുര്‍ബാന, വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ഥന, 6.30ന് ഗാനശുശ്രൂഷ, തുടര്‍ന്ന്‍ ഫാ. ടിജു വര്‍ഗീസ്‌ പൊന്‍‍പള്ളിയുടെ സുവിശേഷ പ്രസംഗം. 12ന് വൈകീട്ട് 6.45ന് യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടിയേറ്റും. 13ന് രാവിലെ 7.30ന് യാക്കോബ് മോര്‍‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ കാര്‍‍മികത്വത്തില്‍‍ കുര്‍‍ബാന. 14ന് രാവിലെ 8.30ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസി​െൻറ കാര്‍മികത്വത്തില്‍ കുര്‍ബാന. 15ന് രാവിലെ 6.45ന് ഫാ. റിജോ ജോര്‍‍ജ് കൊമരിക്കല്‍ കുര്‍ബാന. 11 മുതല്‍ രണ്ടുവരെ നേര്‍ച്ചസദ്യ. വൈകീട്ട് ഏഴിന് പഴയ ബസ്സ്റ്റാൻഡിലെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ചടങ്ങുകള്‍ക്ക് വികാരിമാരായ ഫാ. പോള്‍സണ്‍ കീരിക്കാട്ടില്‍, ഫാ. മത്തായി കുളച്ചിറ, ട്രസ്റ്റിമാരായ മാത്യു പോള്‍ പട്ടശ്ശേരില്‍, ബെന്നി പുന്നക്കല്‍‍, വൈസ് പ്രസിഡൻറ് തമ്പി പൗലോസ് കളരിക്കല്‍, ജനറല്‍ കണ്‍‍വീനര്‍‍ മനോജ്‌ തോമസ്‌ തടത്തില്‍‍ എന്നിവര്‍‍ നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.