അജ്ഞാത മൃതദേഹത്തിൽനിന്ന് 500 ഗ്രാം കഞ്ചാവ് കണ്ടെത്തി

ചെങ്ങന്നൂർ: െറയിൽപാളത്തിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിൽ 500 ഗ്രാം കഞ്ചാവ്. വ്യാഴാഴ്ച പുത്തൻവീട്ടിൽപടി മേൽപാലത്തിനും ഇല്ലിമല തോടിനും ഇടയിലെ വളവിൽ കണ്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. അടിവസ്ത്രത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ട്. 30നും 35നും മധ്യേ പ്രായമുള്ളയാളാണ്. കഞ്ചാവ് വിൽപന സംഘത്തിലെ കണ്ണിയാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. നീല ജീൻസും വെള്ളയിൽ നീല വരകളോട് കൂടിയ ഫുൾകൈ ഷർട്ടുമാണ് വേഷം. ട്രെയിനി​െൻറ വാതിലിൽ ഇരിക്കവെ തെറിച്ചുവീണതാണെന്ന് കരുതുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.