MUST jalakam

യുവ ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. ശാസ്ത്രസാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്കാണ് പുരസ്കാരങ്ങൾ. ഡോ. വി.ബി. കിരൺ കുമാർ (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മ​െൻറ് ഓഫ് മാത്തമാറ്റിക്സ്, കുസാറ്റ്, കൊച്ചി). ഡോ. അജയ് വേണുഗോപാൽ (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മ​െൻറ് ഓഫ് കെമിസ്ട്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്, തിരുവനന്തപുരം). ഡോ. ശശിധരൻ ബി.എസ് (സയൻറിസ്റ്റ്, സി.എസ്.ടി.ഡി, സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി.ഒ, തിരുവനന്തപുരം). ഡോ. സുമോദ് എസ്.ജി (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മ​െൻറ്് ഓഫ് ഫിസിക്സ്, സേക്രട്ട്ഹാർട്ട് കോളജ്, കൊച്ചി). ഡോ. കുമാരവേൽ.എസ് (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മ​െൻറ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൻ.ഐ.ടി കോഴിക്കോട്). ഡോ. പ്രദീപൻ പെരിയാട്ട് (അസിസ്റ്റൻറ് പ്രഫസർ, ഡിപ്പാർട്ട്മ​െൻറ് ഓഫ് കെമിസ്ട്രി, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്). ജേതാക്കൾക്ക് 50,000 രൂപയുടെ കാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണമെഡലും തെരഞ്ഞെടുക്കപ്പെടുന്ന േപ്രാജക്ടുകൾക്കായി 50 ലക്ഷം രൂപവരെ ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ ശാസ്ത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാസഹായവും നൽകും. 2018 ജനുവരി 28ന് ഗവൺമ​െൻറ് ബ്രണ്ണൻ കോളജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.