കൊച്ചി: വയോജന വകുപ്പും സംസ്ഥാന വയോജന കമീഷനും രൂപവത്കരിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ ഹിയറിങ്ങിൽ ആവശ്യം. മുതിര്‍ന്ന പൗരന്മാരുടെ ഡാറ്റാബാങ്ക് ഉണ്ടാക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സാമൂഹിക സുരക്ഷാനിയമം ഉറപ്പുവരുത്തണമെന്നും മുതിര്‍ന്നവരുടെ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് ഹിയറിങ്ങില്‍ പങ്കെടുത്ത ജസ്റ്റിസ് കെ.സുകുമാരന്‍ അഭിപ്രായപ്പെട്ടു. വയോജന സൗഹൃദ ഗ്രാമങ്ങളും കെട്ടിടങ്ങളും നിര്‍മിക്കണമെന്ന്് സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സിൽ പ്രതിനിധി വേലായുധന്‍ നായര്‍ പറഞ്ഞു. ബുദ്ധി വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നൽകാനുള്ള ക്രമീകരണം വേണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ ഇവര്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാണെന്നും ഉറപ്പാക്കണം. നിലവിെല ഭരണസംവിധാനത്തിെൻറ കാലാനുസൃത പരിഷ്‌കരണമാണ് ഭരണപരിഷ്‌കാര കമീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിയറിങ് ഉദ്ഘാടനം ചെയ്ത കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.