മതനിരപേക്ഷ സമൂഹത്തിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണം -^മന്ത്രി കെ.ടി. ജലീൽ

മതനിരപേക്ഷ സമൂഹത്തിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണം --മന്ത്രി കെ.ടി. ജലീൽ പിറവം: മതനിരപേക്ഷ സമൂഹ സൃഷ്ടിക്ക് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്ന് മന്ത്രി കെ.ടി. ജലീൽ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി 'പൊതുവിദ്യാഭ്യാസ മുന്നേറ്റം സാമൂഹിക ഇടപെടലിലൂടെ' വിഷയത്തിൽ പിറവത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കുട്ടിയുടെ കൈപിടിച്ച് സ്കൂളിൽ വന്ന അധ്യാപകരുടെ കാലഘട്ടമുണ്ടായിരുന്നു. തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേ അയക്കൂവെന്ന് ഓരോ അധ്യാപകനും തീർച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഷാജു ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. സംസ്ഥാന അധ്യാപക കലോത്സവ വിജയികൾക്ക് എം.ജെ. ജേക്കബ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.എൻ. വിജയൻ, സുഷമ മാധവൻ, കെ.എ. മിനികുമാരി, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ടി.വി. പീറ്റർ, എൽ. മാഗി, ജില്ല പ്രസിഡൻറ് ജി. ആനന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. രാജു, കെ.ജെ. ഷൈൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ സജോയ് ജോർജ്, ബി.പി.ഒ ഷാജി ജോർജ്, ഇ.എച്ച്. രാജു, മാത്യു ചെറിയാൻ, കെ. ജയകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ബെന്നി സ്വാഗതവും കൺവീനർ ഏലിയാസ് മാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.