മയിലാടുംപാറയിൽ ഖനനം നാട്ടുകാർ തടഞ്ഞു

മൂവാറ്റുപുഴ: മയിലാടുംപാറയിൽ ഖനനം നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം മാറാടി പഞ്ചായത്ത് കമ്മിറ്റി ലൈസൻസ് നൽകിയതോടെയാണ് വ്യാഴാഴ്ച ഖനനം നടത്താനുള്ള നീക്കം ആരംഭിച്ചത്. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവർത്തകരും ഒറ്റയാൾ സമരനേതാവ് എം.ജെ. ഷാജിയും സ്ഥലത്തെത്തി. പിന്നീട് പൊലീസെത്തി ഖനനം നിർത്തിവെപ്പിച്ചു. മൈലാടുംപാറയിൽ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് ഖനനം ആരംഭിച്ചത്. ഇതോടെ നാട്ടുകാർ അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. എം.ജെ. ഷാജി, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻറ് സജിമോന്‍ ഉന്നക്കുപ്പ, സെക്രട്ടറി അനീഷ് പുളിക്കന്‍, പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡൻറ് അജീഷ് കാവിലമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം തടഞ്ഞത്. സംഘർഷസാധ്യത മുന്നിൽകണ്ട് മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. ഖനനം നടത്താൻ യന്ത്രസാമഗ്രികള്‍ രഹസ്യമായാണ് രാവിലെ എത്തിച്ചത്. പ്രവര്‍ത്തനം തടഞ്ഞതിനെത്തുടര്‍ന്ന് പഞ്ചായത്തി​െൻറ അനുമതിയുണ്ടെന്ന് ഉടമ വ്യക്തമാക്കി. എന്നാല്‍, പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം നടത്താന്‍ കഴിയൂവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായി സമരക്കാർ പറഞ്ഞു. എന്നാൽ, രേഖകൾ ഉടമ ഹാജരാക്കാത്തതിനെ തുടർന്ന് െപാലീസ് ഖനനം നിർത്തിെവപ്പിച്ചു. ചിത്രം. മൈലാടിമല ,2 ബി.ജെ.പി പ്രവർത്തകർ തടയുന്നു ഫയൽ നെയിം .para mada
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.