ആലുവ: ബൈപാസ് കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചതോടെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഇവിടെ അപകടങ്ങൾ പതിവാകുന്നു. ബൈപാസ് മേൽപാലവും മാർത്താണ്ഡവർമ സമാന്തര പാലവും വന്നതിന് ശേഷവും കവലക്ക് കാര്യമായ വികസനമുണ്ടായിട്ടില്ല. മെേട്രാ റെയിൽ സ്റ്റേഷൻകൂടി വന്നതോടെ തിരക്കേറി. വെളിച്ചക്കുറവ് രാത്രി സമയങ്ങളിൽ അപകടം സൃഷ്ടിക്കുകയാണ്. ബൈപാസ് മേല്‍പാലത്തിന് താഴെയും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള അടിപ്പാതകളിലും വെളിച്ചമില്ല. മാര്‍ക്കറ്റിെൻറ പുനരുദ്ധാരണത്തിനായി മാറ്റിയ വ്യാപാരികളെ പുനരധിവസിപ്പിച്ചിരിക്കുന്നതും ഇവിടെയാണ്. നിലവിൽ മെട്രോ നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ ഈ ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്. വെളിച്ചക്കുറവ് സാമൂഹികവിരുദ്ധര്‍ക്കും നാടോടികള്‍ക്കും പ്രയോജമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.