കടുങ്ങല്ലൂർ: മണൽ കടത്തുന്നതിനിടെ ലോറി ബിനാനിപുരം പൊലീസ് പിടികൂടി. റൂറൽ എസ്.പി എ.വി. ജോർജിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡിെൻറ സഹായത്തോടെ പാതാളം പാലത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്. എസ്.ഐ മുഹമ്മദ് ബഷീർ, അഡീഷനൽ എസ്.ഐ ജോയ്, സി.പി.ഒ അയ്യൂബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത മണൽ കലക്ടറുടെ തീരുമാനത്തിനായി സ്പെഷൽ റിപ്പോർട്ട് ആയി അയക്കുമെന്ന് എസ്.ഐ അറിയിച്ചു. ചിത്രം: ബിനാനിപുരം പൊലീസ് പിടികൂടിയ മണൽ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.