പമ്പിങ്​ ആരംഭിച്ചില്ല; ഇറിഗേഷൻ ഒാഫിസ്​ ഉപരോധിച്ചു

കടുങ്ങല്ലൂർ: മുപ്പത്തടം ന്യൂ ഇറിഗേഷൻ, ഓഞ്ഞി തോട് കനാലുകൾ വൃത്തിയാക്കുന്ന ജോലി പാതിവഴിയിൽ നിർത്തിയതിലും പമ്പിങ് ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് ഇറിഗേഷൻ ഓഫിസ് ഉപരോധിച്ചു. കർഷകരും ജനപ്രതിനിധികളും യു.ഡി.എഫ് പ്രവർത്തകരും ചേർന്നാണ് ഉപരോധം നടത്തിയത്. അസിസ്റ്റൻറ് എൻജിനീയർ സമരക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച തന്നെ പണി പുനരാരംഭിക്കുമെന്നും ശനിയാഴ്ച പമ്പിങ് നടത്താമെന്നും എൻജിനീയർ ഉറപ്പ് നൽകി. കടുത്ത വേനലിൽ കാർഷികവിളകൾ ഉണങ്ങുകയും കിണറുകൾ വറ്റുകയും ചെയ്തത് പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതാണ് സമരത്തിലേക്ക് നയിച്ചത്. ജനപ്രതിനിധികളായ വി.കെ. ഷാനവാസ്, നിഷ ബിജു, യു.ഡി.എഫ് നേതാക്കളായ വി.ജി. ജയകുമാർ, എം.ആർ. രാജേഷ്, ടി.എ. ജാഫർ, കെ.എ. ഹൈദ്രോസ്, എം.ആർ. അജിത്കുമാർ, പി.എ. അബ്ദുൽ കരീം, സനൂപ് അലി എന്നിവർ നേതൃത്വം നൽകി. ചിത്രം : യു.ഡി.എഫ് പ്രവർത്തകരും കർഷകരും ചേർന്ന് ഇറിഗേഷൻ ഓഫിസ് ഉപരോധിക്കുന്നു ep algd 4 irigation off.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.