ദേശീയ സ്കൂൾ വടംവലി: അരുൺ ബാബുവിന് അനുമോദനം

കടുങ്ങല്ലൂർ: ദേശീയ സ്കൂൾ വടംവലി മത്സരത്തിലെ സ്വർണമെഡൽ ജേതാവ് അരുൺ ബാബുവിന് സ്കൂളി​െൻറ അനുമോദനം. മുപ്പത്തടം ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അരുൺ. അനുമോദന ചടങ്ങിൽ അരുണിനെ പുരസ്കാരം നൽകി ആദരിച്ചു. ഏലൂർ മുനിസിപ്പൽ ചെയർമാൻ അയൂബ്, പ്രിൻസിപ്പൽ പദ്മിനി, പി.ടി.എ അംഗം സത്താർ എന്നിവർ സംസാരിച്ചു. എം.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി. അജിതകുമാരി സ്വാഗതവും സിബി അഗസ്റ്റിൻ നന്ദിയും പറഞ്ഞു. കയൻറിക്കര പുത്തൻ വീട്ടിൽ ബാബുവി​െൻറയും ബിന്ദുവി​െൻറയും മകനാണ് അരുൺ. ചിത്രം: ദേശീയ സ്കൂൾ വടംവലി മത്സരത്തിലെ സ്വർണമെഡൽ ജേതാവ് അരുൺ ബാബുവിനെ മുപ്പത്തടം സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിക്കുന്നു EP ALGD 3 ANUMODANAM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.