ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി യോഗം കൊച്ചിയിൽ

കൊച്ചി: ഐ.എൻ.ടി.യു.സിയുടെ 295ാമത് ദേശീയ പ്രവർത്തക സമിതി യോഗം ആറ്, ഏഴ് തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈറ്റില എമറാൾഡ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ നാനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ആറിന് വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറ് ഡോ. ജി. സഞ്ജീവ റെഡ്ഡി അധ്യക്ഷത വഹിക്കും. നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ പ്രവർത്തക സമിതിക്ക് കേരളം വേദിയാകുന്നത്. രാജ്യത്തെ പുതിയ നിയമനിർമാണങ്ങൾ, നിയമഭേദഗതികൾ, പ്രമേയങ്ങൾ എന്നിവ ചർച്ചയാകും. ഗുജറാത്ത് െതരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. നോട്ട് പിൻവലിക്കൽ, മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കൽ എന്നിവ മൂലം സംഘടിത മേഖലയിലെ 35 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ചന്ദ്രശേഖരൻ ആരോപിച്ചു. സംസ്ഥാന സർക്കാറി​െൻറ ചുമട്ടുതൊഴിലാളി ഓർഡിനൻസ് തൊഴിലാളി വിരുദ്ധമാണ്. വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാറിനായിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.എം.എസുപോലും കേന്ദ്ര സർക്കാറിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചു. സംയുക്ത േട്രഡ് യൂനിയൻ സമിതിയുടെ ഭാഗമാകാൻ ബി.എം.എസ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ബി.എം.എസിന് ദേശീയാടിസ്ഥാനത്തിലുള്ള സങ്കൽപങ്ങൾക്ക് മാറ്റം വന്നത് നല്ലകാര്യമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തുറമുഖം, വ്യോമഗതാഗതം എന്നിവയടക്കം സമ്പൂർണ പണിമുടക്കിനെക്കുറിച്ച് സംയുക്ത േട്രഡ് യൂനിയനുകൾ ആലോചിച്ചു വരുകയാണെന്നും ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.