കോടതിയിൽ ഹാജരാകാൻ വന്ന യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു

പറവൂർ: മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയ യുവതിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. രംഗം ശാന്തമാക്കാൻ എത്തിയ നഗരസഭ മുൻ കൗൺസിലർ കെ.വി. ശങ്കരൻ കുട്ടിക്ക് ഉന്തിലും തള്ളിലും നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് നന്ത്യാട്ടുകുന്നം മജിസ്ട്രേറ്റ് കോടതി പരിസരത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രണയവിവാഹിതയായ യുവതിയെ കാണാനിെല്ലന്ന് വടക്കേക്കര പൊലീസിൽ വടക്കുംപുറം സ്വദേശികൾ പരാതി നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ച പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും വടക്കേക്കര സ്വദേശിയായ യുവാവിനെ സ്വന്തം ഇഷ്ട പ്രകാരം വിവാഹം ചെയ്തതായി പൊലീസിനോട് പറഞ്ഞു. പൊലീസ് ഇതുസംബന്ധിച്ച് പറവൂർ കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് രണ്ടുപേരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ യുവാവി​െൻറ ബന്ധുക്കൾക്കൊപ്പം യുവതി എത്തിയെങ്കിലും ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ നന്ത്യാട്ട്കുന്നത്ത് പ്രവർത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി മൂന്നിലേക്ക് കേസ് മാറ്റി. ഇവിടെയെത്തിയ യുവതിയെ പെൺകുട്ടിയുടെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ട് പോകാൻ ശ്രമിച്ചു. എന്നാൽ, പെൺകുട്ടി ഇത് പരസ്യമായി എതിർത്തു. ഇതോടെ കോടതി പരിസരത്ത് ബഹളമായി. നാട്ടുകാരും എത്തി. സംഭവമറിഞ്ഞതോടെ നാട്ടുകാർ പെൺകുട്ടിക്കൊപ്പം നിലയുറപ്പിച്ചു. തർക്കമായതോടെ പ്രശ്നം പരിഹരിക്കാൻ മുൻ കൗൺസിലർ കെ.വി. ശങ്കരൻ കുട്ടി എത്തിയെങ്കിലും ഉന്തിലും തള്ളിലും അദ്ദേഹത്തിന് നിസ്സാര പരിക്കേറ്റു. അദ്ദേഹം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചിലർ വിവരം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിനെ അറിയിച്ചു. ചെയർമാ​െൻറ ഇടപെടലിനെ തുടർന്ന് പൊലീസ് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. തുടർന്ന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ കോടതി അനുമതി നൽകി. പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.