ആലുവ: റവന്യൂ വകുപ്പിെൻറ ഉടമസ്ഥതയിലുള്ള ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ഇക്കുറി അമ്യൂസ്മെൻറ് പാർക്കും വ്യാപാര മേളയും സംഘടിപ്പിക്കണമെങ്കിൽ സർക്കാറിെൻറ അനുമതി ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത വകുപ്പുമേധാവികളുടെ ശിവരാത്രി അവലോകന യോഗത്തിൽ ആലുവ തഹസിൽദാറാണ് റവന്യൂ വകുപ്പിെൻറ നിലപാട് വ്യക്തമാക്കിയത്. ശിവരാത്രി ആഘോഷത്തിന് മണപ്പുറം അടക്കിവാഴാറുള്ള നഗരസഭ ഇതോടെ കുരിക്കിലായി. മണപ്പുറത്ത് നഗരസഭക്കോ മറ്റ് ഏതെങ്കിലും സംഘടനകൾക്കോ എന്തെങ്കിലും പ്രവൃത്തികൾ ചെയ്യണമെങ്കിൽ സർക്കാറിെൻറ അനുമതി വേണം. ഇതുസംബന്ധിച്ച് കലക്ടർ രേഖാമൂലം ഉത്തരവ് നൽകിയതായും തഹസിൽദാർ അറിയിച്ചു. മുൻ വർഷങ്ങളിൽ മണപ്പുറത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളുെടയും നിയന്ത്രണം നഗരസഭക്കായിരുന്നു. വൻ വരുമാനമാണ് ഇതിലൂടെ ലഭിച്ചിരുന്നത്. സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായ പല പ്രവൃത്തികളും ഇവിടെ നടക്കാറുള്ളതായും ആരോപണമുണ്ട്. യോഗം എം.എൽ.എയെ അറിയിച്ചില്ലെന്ന് ആക്ഷേപം ആലുവ: ശിവരാത്രി അവലോകന യോഗം അൻവർ സാദത്ത് എം.എൽ.എയെ അറിയിച്ചില്ലെന്ന് ആക്ഷേപം. എം.എൽ.എയെ അവഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സനും വാർഡ് കൗൺസിലറും ഉൾപ്പെടെ പങ്കെടുത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗം എം.എൽ.എയെ അറിയിക്കാതിരുന്നതിന് പിന്നിൽ രാഷ്‌ട്രീയ വിരോധമാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.