എറുഡൈറ്റ് പ്രഭാഷണം

കാലടി: മലയാണ്മയുടെ മനോഹാരിത കൂടിയാട്ടത്തിൽ എല്ലാ മേഖലകളിലും പ്രകടമാണെന്ന് ജർമനിയിലെ ട്യൂബിൻഗൺ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഹൈക്ക ഒബർലിൻ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യ വിഭാഗത്തിൽ നിർവഹിക്കുകയായിരുന്നു അവർ. കൂടിയാട്ടം സംസ്കൃത നാടകാഭിനയമാണെങ്കിലും അതിൽ മലയാളം വഹിച്ച പങ്ക് വലുതാണെന്നും മലയാള ഭാഷ ഘടനയിലാണ് മുദ്രകൾ നിർവഹിക്കപ്പെടുന്നതെന്നും സോദാഹരണ ക്ലാസിലൂടെ അവർ വ്യക്തമാക്കി. കലാമണ്ഡലത്തിൽനിന്ന് 1995-97ൽ കൂടിയാട്ടം പഠിച്ച് ഗവേഷണം നടത്തിയയാളാണ് ഹൈക്ക ഒബർലിൻ. എറുഡൈറ്റ് പ്രഭാഷണ പരമ്പര വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. സംസ്കൃത സാഹിത്യ വിഭാഗം മേധാവി ഡോ. വി.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡോ. സി.എം. നീലകണ്ഠൻ, ഡോ. കെ.എം. രവീന്ദ്രൻ, ഡോ. ടി. മിനി, മാർഗി മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.