കെ.ടി.യു സ്​റ്റാറ്റ്യൂട്ട്: ഫ്രറ്റേണിറ്റി മൂവ്മെൻറ്​ ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതകൾ അവസാനിപ്പിക്കുന്നതിനും വിദ്യാർഥികൾ ഉയർത്തിയ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനും കേരള സാങ്കേതിക സർവകലാശാലയിൽ സ്റ്റാറ്റ്യൂട്ട് രൂപവത്കരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകി. ആഭ്യന്തര ഭരണ സംവിധാനത്തിലെ കെടുകാര്യസ്ഥതകൾ മൂലം വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്. സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷായുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹീം, തിരുവനന്തപുരം ജില്ല പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ എന്നിവരാണ് നിവേദനം സമർപ്പിച്ചത്. ഫോട്ടോ : ktu statute.jpg കെ.ടി.യു സ്റ്റാറ്റ്യൂട്ട് രൂപവത്കരിച്ച് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് നേതാക്കൾ ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.