കുടിവെള്ള വിതരണത്തിന് സുരക്ഷ

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് വിതരണം ചെയ്യാൻ ശേഖരിക്കുന്ന കുടിവെള്ളത്തിന് അതീവ സുരക്ഷയൊരുക്കാൻ തീരുമാനം. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥാണ് ഇൻറലിജൻസ് റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ നിർദേശം വെച്ചത്. കുടിവെള്ള സംഭരണിക്ക് സമീപം തിരിച്ചറിയൽ കാർഡ് സഹിതം വാട്ടർ അതോറിറ്റി ജീവനക്കാരനെ നിയോഗിക്കണം. ഇതിനുപുറമെ, 24 മണിക്കൂറും പൊലീസ് സംരക്ഷണവുമുണ്ടാകും. മണപ്പുറം അവകാശ തർക്കത്തിൽ ദേവസ്വം ബോർഡ് ഇടപെടില്ല ---പ്രസിഡൻറ് ആലുവ: മണപ്പുറത്തി​െൻറ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ട് ആലുവ നഗരസഭയും റവന്യുവകുപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇടപെടില്ലെന്ന് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. ആലുവയിൽ ശിവരാത്രി അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പുറത്തി‍​െൻറ ഒരു ഭാഗം റവന്യൂവകുപ്പിേൻറതാണെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ട്. ഇത് പാലിച്ചായിരിക്കും ശിവരാത്രി ആഘോഷം സംഘടിപ്പിക്കുക. ഇല്ലാത്ത അവകാശം സ്‌ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ശിവരാത്രിനാളിൽ ബലിതർപ്പണത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് അടിസ്‌ഥാന സൗകര്യമൊരുക്കുകയാണ് ദേവസ്വം ബോർഡി​െൻറ ലക്ഷ്യം. മണപ്പുറം കച്ചവടകേന്ദ്രമാക്കാനോ വിശ്വാസം വിൽക്കാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.