എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വജ്ര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ബാലവേദി, യുവത, യുറീക്ക ബാലവേദി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവരുമായി സഹകരിച്ച് വായനശാലയിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പ്രഫ. പി.ആർ. രാഘവൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, യുറീക്ക ബാലവേദി പ്രസിഡൻറ് ഗൗതം കൃഷ്ണ, ടി.സി. ശിവശങ്കർ, സി.ജി. ദിനേശ്, സാബു പൈലി, എൻ.കെ. നന്ദകുമാർ, എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.