സ്ഥലം കൈയേറി വഴി നിർമിച്ചെന്ന് പരാതി

ചെങ്ങന്നൂർ: വിമുക്തഭട​െൻറ . വെൺമണി വില്ലേജിൽ കോടുകുളഞ്ഞികരോട് മുറിയിൽ അരീക്കുഴി മേലത്തേതിൽ കെ. വർഗീസി​െൻറ വസ്തു പുതുവത്സരത്തലേന്ന് രാത്രി ഒമ്പേതാടെ ജില്ല പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസി​െൻറ നേതൃത്വത്തിലുള്ള 200 അംഗ സംഘം 41 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും നിലവിലുള്ള വഴിയോട് ചേർത്തെന്നാണ് വെൺമണി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എക്സ്കവേറ്റർ ഉപയോഗിച്ച്‌ വസ്തുഭാഗം പിടിച്ചെടുത്തു. കായ്ഫലമുള്ള തെങ്ങ്, പ്ലാവ്, കശുമാവ്, വാഴ മുതലായ ഫലവൃക്ഷങ്ങൾ പിഴുതുമാറ്റിയാണ് വഴി വെട്ടിയത്. സംഭവത്തിന് മുമ്പ് ടെലിഫോൺ ബന്ധം വിച്ഛേദിച്ചിരുന്നു. ഏത്തവാഴ മുതലായ കൃഷികളും നശിപ്പിച്ചു. ബഹളംകേട്ട് ഇറങ്ങിവന്ന തന്നെയും ഭാര്യയെയും അക്രമിസംഘത്തിൽപെട്ടവർ മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയ ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പുതുവത്സരമായതിനാൽ അതി​െൻറ ആഘോഷമാണെന്നാണ് നാട്ടുകാർ കരുതിയത്. ഈ റോഡിന് വീതികൂട്ടുന്നതിന് നേരേത്ത വസ്തുവിൽനിന്ന് കുറേഭാഗം ദാനമായി നൽകിയിരുന്നതാണ്. സംഭവത്തിൽപെട്ട അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വർഗീസിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഹൈകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കളായ വിശ്വനാഥൻ, പി.വി. ജോൺ, ജോർജ് തോമസ്, ശ്രീകുമാർ കോയിപ്രം, കെ. ലെജുകുമാർ, അജിത മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ൈകയേറ്റ ആരോപണം രാഷ്ട്രീയ പ്രേരിതം -ജില്ല പഞ്ചായത്ത് അംഗം ചെങ്ങന്നൂർ: വെൺമണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോമൻകുളങ്ങര പാടശേഖരത്തിലേക്ക് പോകുന്ന റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ ആരോപണം നുണയും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ജില്ല പഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസ് അറിയിച്ചു. ശാലേം സ്കൂൾ-എസ്.എൻ.ഡി.പി റോഡിൽനിന്ന് കോമൻകുളങ്ങര പാടശേഖരത്തിലേക്ക് പോകുന്ന വഴി നേരേത്ത വളരെ ഇടുങ്ങിയതായിരുന്നു. ഇരുപത്തിഅഞ്ചിലേറെ കുടുംബങ്ങൾക്കും കർഷകർക്കും വാഹനങ്ങൾക്കും ട്രാക്ടർ അടക്കമുള്ള കൃഷി ഉപകരണങ്ങളും മറ്റും ഇതുവഴി കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. സമീപവാസികളും പാടശേഖര സമിതിയും ജില്ല പഞ്ചായത്തിന് നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ 2016--17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് മീറ്റർ വീതിയിൽ ഈ റോഡി​െൻറ നിർമാണം ഏറ്റെടുക്കുകയായിരുന്നു. ഇേത തുടർന്ന് റോഡി​െൻറ ഇരുവശങ്ങളിലുമുള്ള വസ്തു ഉടമകളും കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ റോഡ് നിർമിക്കാനുള്ള സമ്മതപത്രം ജില്ല പഞ്ചായത്തിന് കൈമാറി. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ റോഡ് നിർമാണത്തിനായി അനുവദിച്ചു. പാടശേഖരത്തിലേക്കുള്ള വഴിയുടെ വലതുഭാഗം 15 അടി ഉയരത്തിൽ കോൺക്രീറ്റ് മതിലുകൾ കെട്ടിയുയർത്തി മണ്ണ് നിറച്ചാണ് വീതി കൂട്ടിയത്. 400 മീറ്റർ നീളം വരുന്ന ഈ റോഡിൽ 15 മീറ്റർ നീളം വരുന്ന ഭാഗം മാത്രമേ സമീപവാസിയായ അരീക്കുഴി മേലത്തേതിൽ വീട്ടിൽ കെ. വർഗീസി​െൻറ ഉടമസ്ഥതയിലുള്ളൂ. എന്നാൽ, ഇത്രയും ഭാഗത്ത് പല തവണയായി കല്ല് കൂട്ടിെവച്ച് പൊതുവഴി കൈയേറുകയാണ് വർഗീസ് ചെയ്തത്. നിരവധി തവണ ഈ വിഷയം നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇയാൾ കൈയേറ്റം തുടരുകയാണ് ചെയ്തത്. റോഡ് നിർമാണത്തിനിടയിൽ ൈകയേറ്റം ഒഴിവാക്കാൻ തയാറാകാത്തതിനെ തുടർന്ന് സമീപവാസികളും കർഷകരും ചേർന്ന് കൈയേറ്റം നീക്കി. പ്രസ്തുത സ്ഥലം പൊതുമുതലാണെന്ന് തെളിയിക്കുന്ന സർവേ റിപ്പോർട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിൽ വിറളിപൂണ്ട കോൺഗ്രസ് നേതൃത്വമാണ് രാഷ്ട്രീയലക്ഷ്യത്തോടെ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ജെബിൻ പി. വർഗീസ് പറഞ്ഞു. ഈ വിഷയത്തിൽ കരുണയുടെ പേര് വലിച്ചിഴക്കുന്നത് ദുഷ്ടലാക്കോടെയാെണന്നും കരുണ സ​െൻററിലേക്ക് എത്തുന്നതിന് സമാന്തരമായി മറ്റൊരു റോഡ് ഉെണ്ടന്നും കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി എൻ.ആർ. സോമൻ പിള്ള അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.