കുറ്റിപ്പുറം: സംസ്കാരം നടക്കുന്നതിനിടെ കടന്നൽ കൂടിളകി ഇരുപതോളം പേർക്ക് കുത്തേറ്റു. കുറ്റിപ്പുറം തെക്കേ അങ്ങാടിക്ക് സമീപത്ത് കഴിഞ്ഞ ദിവസം നിര്യാതനായ പുളിക്കപ്പറമ്പിൽ വേലായുധൻ നായരുടെ സംസ്കാര ചടങ്ങിനിടെയാണ് സമീപത്തെ പ്ലാവിലുണ്ടായിരുന്ന കടന്നൽ കൂടിളകിയത്. സംസ്കാരക്രിയകൾ ചെയ്യാനെത്തിയ പാമ്പാടി സ്വദേശി താണിപ്പറമ്പിൽ അനിൽകുമാർ (39), കുത്താൻപുള്ളി തൊണ്ടുകാട്ടിൽ കൃഷ്ണൻ എഴുത്തച്ഛെൻറ മകൻ ഗോപി (47) എന്നിവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തൃക്കണാപുരം സ്വദേശികളായ സെന്തിൽകുമാർ, സോമൻ, മാങ്ങാട്ടൂർ സ്വദേശി ചെമ്പകശേരി പ്രഭാകരൻ നായർ എന്നിവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് അംഗം പി.വി. മോഹനൻ, സുനിൽ കുമാർ, ശിവദാസൻ, സുനിൽ തൃക്കണാപുരം തുടങ്ങിയ ഇരുപതോളം പേർക്ക് നിസ്സാര പരിക്കേറ്റു. രാവിലെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ചിരട്ട കത്തിയതിൽ നിന്നുള്ള പുക പടർന്നതോടെയാണ് സമീപത്തെ പ്ലാവിലുണ്ടായിരുന്ന ഭീമൻ കടന്നൽകൂട് ഇളകിയത്. കർമം ചെയ്യാനെത്തിയവർക്ക് കുത്തേറ്റതോടെ മൃതദേഹം ഇൗശ്വരമംഗലം ശ്മശാനത്തിലേക്ക് മാറ്റി. tirp1, tirp2 സംസ്കാര ചടങ്ങിനിടെ കടന്നൽ കുത്തേറ്റവർ ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.