ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയെ കൊന്ന് കുടിവെള്ള ടാങ്കില്‍ തള്ളിയ സംഭവം; പ്രതി പിടിയിൽ

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്കൊച്ചി തുരുത്തി കോളനിയില്‍ ഹസൻ (55) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കല്‍വത്തി കരുവിക്കാട് ലെയ്നില്‍ ചൈന അനൂപ് എന്ന അനൂപിനെയാണ് (37) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ എസ്. വിജയ​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 28നാണ് ഹസ​െൻറ മൃതദേഹം കമാലക്കടവില്‍ പോര്‍ട്ടി​െൻറ പഴയ പൈലറ്റ് ക്വാർട്ടേഴ്സി​െൻറ കാട് പിടിച്ച് കിടക്കുന്ന കെട്ടിടത്തിനകത്തെ കുടിവെള്ള ടാങ്കില്‍ കാണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് രണ്ടുദിവസം മുമ്പായിരുന്നു കൊലപാതകം നടന്നത്. കെട്ടിടത്തി​െൻറ ചുറ്റുമതിലിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഹസനെ പ്രതി സമീപിക്കുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഇയാളെ മുഖത്ത് ഇടിച്ചും നെഞ്ചില്‍ ചവിട്ടിയും കൊലപ്പെടുത്തി ടാങ്കില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മറ്റ് രണ്ടുപേരെ വിട്ടയച്ചതായാണ് വിവരം. എസ്.െഎമാരായ എസ്‌. അനീഷ് കുമാര്‍, പി.എം. അഷ്റഫ്, എ.എസ്.ഐ ജോണ്‍സന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആര്‍. അനില്‍കുമാര്‍, രത്നകുമാര്‍, അനില്‍കുമാര്‍ .കെ.ടി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.