പരേഡ് മൈതാനം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനം കായിക പരിശീലനത്തിനായി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സബ് കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കുന്നുംപുറത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കോണ്‍ഗ്രസ് നോര്‍ത്ത് ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് ആൻറണി ആന്‍സല്‍ അധ്യക്ഷത വഹിച്ചു. കായിക പരിശീലകന്‍ എം.എം. സലീം, ജവഹര്‍ ബാലജന വേദി ബ്ലോക്ക് പ്രസിഡൻറ് കെ.ബി. സലാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ സി.ഇ. സിയാദ്, പി.എം. അസ്ലം, ബ്ലോക്ക് സെക്രട്ടറി ഷമീര്‍ വളവത്ത്, ബഷീര്‍, റിയാസ് ഷരീഫ്, ഷഫീഖ് എന്നിവര്‍ സംസാരിച്ചു. സുജിത്ത് മോഹനന്‍, എന്‍. ശ്രീനിവാസ മല്യ, മൻസൂര്‍ അലി, മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലക്ഷാർച്ചന ആരംഭിച്ചു ചോറ്റാനിക്കര: ചോറ്റാനിക്കര കിഴുക്കാവ് ക്ഷേത്രത്തിലെ ലക്ഷാർച്ചന കലശപൂജയോടെ ആരംഭിച്ചു. 15 വൈദിക ബ്രാഹ്മണരാണ് പുലിയന്നൂർ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചന നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ ശിവക്ഷേത്രത്തിലും ആറ്, ഏഴ് തീയതികളിൽ അയ്യപ്പക്ഷേത്രത്തിലും ലക്ഷാർച്ചനക്കുശേഷം വൈകീട്ട് ആറിന് കലശാഭിഷേകം നടക്കും. എട്ടുമുതൽ 15 വരെ മേൽക്കാവിൽ യജുർവേദ പണ്ഡിതന്മാർ പങ്കെടുക്കുന്ന വേദ ലക്ഷാർച്ചനയും രാവിലെ 7.30ന് അഭിഷേകവും നടക്കും. 14ന് വൈകീട്ട് 6.30ന് ലക്ഷദീപം ഉണ്ടാകും. സമരം അവസാനിച്ചു മട്ടാഞ്ചേരി: ദക്ഷിണ നാവിക ആസ്ഥാനത്തെ കോൺട്രാക്ട് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. പത്താം ദിവസം നടന്ന ചർച്ചയിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിവിധ ആവശ്യങ്ങൾ അംഗീകരിച്ച് ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ (സെൻട്രൽ) മുമ്പാക്കെ കോൺട്രാക്ടർമാരും യൂനിയനെ പ്രതിനിധീകരിച്ച് സി.ഡി. നന്ദകുമാർ, കെ. ബാലകൃഷ്ണൻ, കെ.ഡി. ബാബു, എം.എം. നവാസ്, കെ.ബി. സിറാജ് എന്നിവർ ഒപ്പുവെച്ചു. ഇതോടെ യൂനിയൻ തുടർന്നുവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സതേണ്‍ നേവല്‍ കമാന്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിലാണ് സമരം നടത്തിയത്. പണിമുടക്ക് അവസാനിപ്പിച്ച് നേവൽ ബേസ് ഗേറ്റിൽ ചേർന്ന പൊതുസമ്മേളനത്തിൽ സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ്, വിപിൻരാജ്, കെ.ഡി. ബാബു, സി.എം. ചൂട്ടോ, പി.എസ്. ഷൈല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.