ഡോക്​ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

കൊച്ചി: കേന്ദ്ര സര്‍ക്കാറി​െൻറ നാഷനല്‍ മെഡിക്കല്‍ കമീഷന്‍ (എന്‍.എം.സി) ബിൽ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​െൻറ (ഐ.എം.എ) സംഘടിപ്പിച്ച പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ പണിമുടക്കാനായിരുന്നു തീരുമാനമെങ്കിലും മെഡിക്കല്‍ ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടതിനേത്തുടര്‍ന്ന് വൈകീട്ട് 4.30ന് പിന്‍വലിച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ജില്ലയിലെ അംഗങ്ങളായ 500 ഡോക്ടര്‍മാര്‍ രാവിലെ ഒമ്പതുമുതൽ പത്തുവരെ ഒ.പി മുടക്കി പണിമുടക്കില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞുള്ള സ്വകാര്യ പ്രാക്ടീസും നടത്തിയില്ല. ജില്ലയിലെ 116 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി. മധു അറിയിച്ചു. പ്രതിഷേധ സൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ആശുപത്രിയിലെത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുമണിക്കൂർ പണിമുടക്കി പ്രതിഷേധ യോഗം നടത്തിയ ശേഷം ഒ.പി, ഐ.പി വിഭാഗങ്ങളിൽ ചികിത്സ നടന്നെങ്കിലും രോഗികൾ കാത്തിരുന്ന് മടുത്തിരുന്നു. ഒ.പി ടിക്കറ്റ് നൽകാൻ നേരം വൈകിയതിനാൽ പലർക്കും മണിക്കൂറുകളോളമാണ് കാത്തുനിൽക്കേണ്ടി വന്നത്. അതേസമയം, അത്യാഹിത വിഭാഗത്തി​െൻറ പ്രവർത്തനത്തെ സമരം ബാധിച്ചില്ല. ചില സ്വകാര്യ ആശുപത്രികൾ ചൊവ്വാഴ്ചയിലേക്ക് ഒ.പിയിൽ പരിശോധനക്കായി ബുക്ക് ചെയ്തവരെ ഒ.പി പ്രവർത്തിക്കില്ലെന്ന് തിങ്കളാഴ്ച വിളിച്ചറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ സേവനം ഇല്ലാതായതും രാവിലെ മുതൽ വൈകീട്ട് വരെ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാവാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.