കൊച്ചി: ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ജലസേചന പദ്ധതികളുടെ കനാലുകള്‍ തുറക്കുന്നു. പെരിയാര്‍വാലി പദ്ധതി കനാലുകള്‍ ഇൗ മാസം പത്തിനും മൂവാറ്റുപുഴ പദ്ധതി കനാലുകള്‍ 15നും തുറക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. കനാലുകള്‍ തുറക്കുന്നതിന് മുന്നോടിയായ ശുചീകരണ പ്രവര്‍ത്തനം കലക്ടര്‍ വിലയിരുത്തി. കനാലുകള്‍ ഉടൻ തുറക്കണമെന്ന് കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ പദ്ധതിയുടെ കീഴിെല ആരൂര്‍ ഇടതുകര പ്രധാന കനാല്‍, രാമമംഗലം ബ്രാഞ്ച് കനാല്‍, മന്നത്തൂര്‍ നീര്‍പാലം, അരീക്കല്‍ എന്നിവിടങ്ങളാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. കനാൽ വൃത്തിയാക്കല്‍ 90 ശതമാനം പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. പെരുമ്പാവൂര്‍ ഡിവിഷെൻറ കീഴിെല പെരിയാര്‍വാലി പദ്ധതിയുടെ കോടനാട് ഈസ്റ്റ്, വെസ്റ്റ് കനാലുകള്‍, ചെറുകുന്നം, മുട്ടന്‍കുഴി, അശമന്നൂര്‍ ഭാഗങ്ങള്‍, ഭൂതത്താന്‍കെട്ട് ബാരേജ് എന്നിവയും സന്ദര്‍ശിച്ചു. ഹൈലെവല്‍ കനാലിെൻറ ഭാഗങ്ങളായ നാഗഞ്ചേരി, അടിയോടി ഭാഗങ്ങളിലും കലക്ടര്‍ എത്തി. പെരിയാര്‍വാലി പദ്ധതിയുടെ കീഴില്‍ കനാല്‍ വൃത്തിയാക്കല്‍ 60 ശതമാനത്തോളം പൂര്‍ത്തിയായെന്ന് അധികൃതര്‍ കലക്ടറെ അറിയിച്ചു. ഇൗ മാസം പത്തോടെ 90 ശതമാനം പൂര്‍ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.