ചെങ്ങമനാട്: നെടുമ്പാശ്ശേരി-, ചെങ്ങമനാട് പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചെങ്ങമനാട് നമ്പര്‍വണ്‍ ലിഫ്റ്റ് ഇറിഗേഷെൻറ ഭാഗമായ പുത്തന്‍തോട് നാമാവശേഷമാകുന്നു. കരയും തോടും തിരിച്ചറിയാത്ത വിധം തോട്ടില്‍ പായലും മുള്ളന്‍ചണ്ടിയും കുളവാഴകളും നിറഞ്ഞു. മണ്ണിടിഞ്ഞും മാലിന്യം കെട്ടിക്കിടന്നും തോട്ടിലെ വെള്ളം കുഴമ്പ് രൂപത്തിലായി. വെള്ളത്തില്‍ കാലുത്താന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. ഒഴുക്ക് നിലച്ചതോടെ വെള്ളത്തിന് അസഹ്യ ദുര്‍ഗന്ധവും അനുഭവപ്പെടുന്നു. കുന്നിശ്ശേരി കുളിക്കടവും കാടുമൂടി. അട്ടയും ഇഴജന്തുക്കളും നിറഞ്ഞു. നീര്‍നായുടെ ശല്യവുമുണ്ട്. ചെങ്ങമനാട് പഞ്ചായത്തിലെ പാനായിത്തോട്ടില്‍നിന്നാണ് ഒന്നര കിലോമീറ്ററിലധികം ദൂരമുള്ള പുത്തന്‍തോട്ടിലൂടെ ഇറിഗേഷന്‍ കുളത്തില്‍ വെള്ളം എത്തുന്നത്. ഇരു പഞ്ചായത്തുകളിലെയും കൃഷികള്‍ക്ക് പദ്ധതിയെയാണ് ആശ്രയിക്കുന്നത്. മുന്‍ കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ ആദ്യം മുതല്‍ തോട് ശുചീകരിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഇറിഗേഷെൻറ പേരുപറഞ്ഞ് തോട് ശുചീകരണം നടപ്പാകുന്നില്ലെന്നാണ് ആരോപണം. ഇറിഗേഷന്‍ ശുചീകരണം ഏറ്റെടുത്താല്‍ പൂര്‍ത്തിയാക്കാന്‍ താമസം നേരിടുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമാണെങ്കില്‍ ഒരാഴ്ക്കുള്ളില്‍ തോട് ശുചീകരിക്കാനാകുമേത്ര. വര്‍ഷക്കാലത്താണ് തോട്ടില്‍ മാലിന്യം നിറയുന്നത്. വേനല്‍ ആരംഭിക്കും മുമ്പ് നീക്കാറാണ് പതിവ്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ലിഫ്റ്റ് ഇറിഗേഷെൻറ പ്രവര്‍ത്തനം അവതാളത്തിലാവുകയും പമ്പിങ് മുടങ്ങുകയും കൃഷി വരണ്ടുണങ്ങുന്നതും പതിവായിരുന്നു. പ്രതിഷേധങ്ങളും ശക്തമായിരുന്നു. ഇേത തുടര്‍ന്ന് പുത്തന്‍തോട് പമ്പ് ഹൗസില്‍ മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് നവീകരണം ഏര്‍പ്പെടുത്തുകയുണ്ടായി. തുരുമ്പെടുത്ത പൈപ്പുകളും അനുബന്ധ സാമഗ്രികളും മാറ്റി. പ്രവര്‍ത്തനക്ഷമതയുള്ള മൂന്ന് മോട്ടോറുകളും സ്ഥാപിച്ചു. എന്നാല്‍, തോട്ടില്‍ ആവശ്യത്തിന് വെള്ളം എത്തുന്നില്ല. ചളിയും മാലിന്യവും കൂടിക്കലര്‍ന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള വെള്ളമാണ് പലപ്പോഴും പമ്പ് ചെയ്യാനാകുന്നത്. ഇപ്പോള്‍ ഭൂതത്താന്‍കെട്ട് ഷട്ടര്‍ അടച്ചതോടെ തോട്ടില്‍ ജലനിരപ്പും താഴ്ന്നു. വെള്ളം കുറവായതിനാല്‍ പതിവായി പമ്പിങ് മുടങ്ങുന്നതായും കര്‍ഷകർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.