കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകൾ വിലയിരുത്തി സ്ഥിരം സിനഡ് ശനിയാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. ഞായറാഴ്ച മുതൽ 13 വരെ നടക്കുന്ന സിനഡ് യോഗത്തിെൻറ ആദ്യദിവസം അജണ്ടെവച്ച് റിപ്പോർട്ട് ചർച്ച ചെയ്യും. ഭൂമി ഇടപാടിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കണമെന്നാണ് സ്ഥിരം സിനഡിൽ ഉയർന്ന അഭിപ്രായം. ഉത്തരവാദികൾ ആരായാലും അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് അതിരൂപത ആവർത്തിക്കുന്നത്. കർദിനാൾ മാർ ആലേഞ്ചരി ഒഴികെ ആറ് അംഗങ്ങളാണ് സിനഡിലുള്ളത്. കർദിനാൾ സിനഡിൽ പെങ്കടുക്കില്ല. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖയും വൈദികരടങ്ങുന്ന സംഘം പരിശോധിക്കുന്നുണ്ട്. ഇടപാടിൽ ഇടനിലക്കാരുമായി ഫോണിൽ ബന്ധപ്പെട്ടും നേരിട്ടും വിവരശേഖരണവും പുരോഗമിക്കുകയാണ്. അതേസമയം, കർദിനാൾ മാർ ആലഞ്ചേരിയോട് അനുഭാവം പ്രകടിപ്പിക്കുന്നവെരന്ന് അവകാശപ്പെട്ട് വി.വി. അഗസ്റ്റിെൻറ നേതൃത്വത്തിൽ അൽമായപ്രമുഖരിൽ ആറുപേർ തിങ്കളാഴ്ച കൊച്ചിയിൽ യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.