ഇളന്തിക്കര^കോഴിത്തുരുത്ത് മണൽ ബണ്ട് പൊട്ടി

ഇളന്തിക്കര-കോഴിത്തുരുത്ത് മണൽ ബണ്ട് പൊട്ടി പറവൂര്‍: പുത്തൻവേലിക്കരയിൽ പെരിയാറിന് കുറുകെ നിർമിച്ച ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ട് പൊട്ടി. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ ലക്ഷങ്ങൾ െചലവാക്കി മേജർ ഇറിഗേഷൻ വകുപ്പ് നിർമിച്ച ബണ്ടാണ് നിർമാണം പൂർത്തിയായി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പൊട്ടിയത്. പുഴയിൽ വെള്ളം ഉയർന്നപ്പോൾ മൂന്ന് സ്ഥലത്തുനിന്ന് മണ്ണ് ഒലിച്ചുേപായി. ഡ്രഡ്ജ് ചെയ്ത മണ്ണ് പുഴയുടെ മുകളിൽ എത്തിച്ചിരുന്നെങ്കിലും ബലപ്പെടുത്തുന്നതിനായി കുറ്റിയിട്ട് ഓല ഉപയോഗിച്ച് കെട്ടുന്ന പ്രവൃത്തികൾ ചെയ്തിരുന്നില്ല. ഡ്രഡ്ജർ പുത്തൻവേലിക്കരയിൽത്തന്നെ ഉള്ളതിനാൽ പൊട്ടിപ്പോയ ഭാഗത്ത് ഉടൻ പുനർനിർമാണം നടത്താൻ കഴിയും. ഡ്രഡ്ജർ കൊണ്ടുപോയതിനുശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ പുത്തൻവേലിക്കര വീണ്ടും ഓരുവെള്ള ഭീഷണിയിലായേെന. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകള്‍ക്ക് ചോർച്ചയുള്ളതിനാലാണ് മണൽബണ്ട് നിർമിക്കേണ്ടിവന്നത്. അടുത്ത വേനലിനുമുമ്പ് ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പടം- eP- manal bund- ഇളന്തിക്കര--േകാഴിത്തുരുത്ത് മണൽ ബണ്ട് പൊട്ടിയനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.