പ്രജുൽ വധം: സ്​പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: തളിപ്പറമ്പ് മുക്കുന്ന് പയാടകത്ത് പ്രജുൽ വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള യു.ഡി.എഫ് സർക്കാർ തീരുമാനം ഉപേക്ഷിച്ച നിലവിലെ സർക്കാർ തീരുമാനം റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. രാഷ്ട്രീയ താൽപര്യത്തോടെയാണ് മുൻ സർക്കാറി​െൻറ തീരുമാനമെന്നാരോപിച്ച് പിതാവ് പി.പി. പ്രഭാകരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2014 മേയ് 13ന് രാത്രി വീട്ടിൽ കയറി പ്രഭാകരെനയും ഭാര്യെയയും മകൻ പ്രജുലിെനയും ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പ്രജുൽ മരിച്ചു. വിചാരണ ക്കോടതിയിലെ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടറിൽ അവിശ്വാസമുള്ളതിനാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ സർക്കാറിന് നിവേദനം നൽകി. ഡി.ജി.പി ശിപാർശ ചെയ്ത അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ കരട് വിജ്ഞാപനം തയാറായെങ്കിലും ഇടതുസർക്കാർ വന്നതോടെ ഇത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു. ഇടതുസർക്കാർ നിയമിച്ച ഡി.ജി.പിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു 2016 ആഗസ്റ്റിലെ തീരുമാനം. 2014ലെ സർക്കുലർ പ്രകാരമാണ് അന്നത്തെ ഡി.ജി.പി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് ശിപാർശ ചെയ്തതെന്നും ചില നിബന്ധനകളോടെ 2017 സെപ്റ്റംബർ 18ന് പുറപ്പെടുവിച്ച സർക്കുലറാണ് ഇപ്പോഴുള്ളതെന്നും കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, 2017ലെ സർക്കുലറിന് മുൻകാല പ്രാബല്യമില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന 2016ലെ തീരുമാനം ഇൗ സർക്കുലർ പ്രകാരം നടപ്പാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ, മുൻ തീരുമാനം മാറ്റിമറിക്കാൻ സർക്കാറിന് കഴിയില്ല. കേസ് പൊതുതാൽപര്യമുള്ളതാണെന്നും ഗൗരവമുള്ളതാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ അന്നത്തെ ഡി.ജി.പി ശിപാർശ നൽകിയത്. മുൻ തീരുമാനം തിരുത്താനുള്ള സാഹചര്യമൊന്നും 2016 ആഗസ്റ്റിൽ ഉണ്ടായിട്ടില്ല. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഒരു സർക്കാറി​െൻറ തീരുമാനത്തിെനതിരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനമെടുക്കുന്നത് സംശയകരമാണ്. ആക്രമണത്തിൽനിന്ന് അദ്ഭുതകരമായാണ് ഹരജിക്കാരനും ഭാര്യയും രക്ഷപ്പെട്ടത്. മകൻ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ കരച്ചിലിന് അർഹിക്കുന്ന മൂല്യം നൽകുകതന്നെ വേണം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം രാഷ്ട്രീയ താൽപര്യത്തോടെ മാത്രമാവരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.