എൻ.എം.സി ബിൽ നടപ്പാക്കിയാൽ സമരത്തി​െൻറ മട്ടുമാറുമെന്ന്​ കെ.ജി.എം.ഒ.എ

കൊച്ചി: ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) ബിൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാറി​െൻറ ഭാവമെങ്കിൽ ഡോക്ടർമാർ നടത്തിവരുന്ന സമരത്തി​െൻറ മട്ടുമാറുമെന്ന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന പ്രസിഡൻറ് ഡോ. വി. മധു. അശാസ്ത്രീയ നിലപാടാണ് എടുക്കുന്നതെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങും. ചൊവ്വാഴ്ച സൂചനസമരം നടത്തുന്നതായി കാണിച്ച് സർക്കാറിന് മുൻകൂർ നോട്ടീസ് നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഡോക്ടർമാർ രണ്ട് മണിക്കൂർ പണിമുടക്കി പ്രതിഷേധ യോഗം ചേരുക മാത്രമാണ് ചെയ്തത്. അത്യാഹിത വിഭാഗവും ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നിട്ടുണ്ട്. എന്നാൽ, ബിൽ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാറി​െൻറ ശ്രമമെങ്കിൽ രോഗീസൗഹൃദ സമരമാകില്ല നടത്തുകയെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.