ആസ്​റ്റർ മെഡ്സിറ്റി ആദ്യ ഹരിത ആശുപത്രി

കൊച്ചി: ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലി​െൻറ 'ലീഡർഷിപ് ഇൻ എനർജി ആൻഡ് എൻവയൺമ​െൻറ് ഡിസൈൻ' (ലീഡ്) വിലയിരുത്തലിൽ പുതിയ കെട്ടിടങ്ങളുടെ വിഭാഗത്തിൽ ആസ്റ്റർ മെഡ്സിറ്റിക്ക് ഗോൾഡ് റേറ്റിങ്. കേരളത്തിൽ ആദ്യമായി ലീഡ് സാക്ഷ്യപത്രം നേടുന്ന ഹരിത ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റിയെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഐ.ജി.ബി.സി പുതിയ ഹരിത കെട്ടിടങ്ങൾക്കായുള്ള ലീഡ് റേറ്റിങ്ങിൽ മുൻനിരയിലെത്തിയാണ് ആസ്റ്റർ മെഡ്സിറ്റി പുതിയ നേട്ടത്തിന് അർഹമായത്. മറ്റ് കെട്ടിടങ്ങളെ അപേക്ഷിച്ച് ഹരിതകെട്ടിടങ്ങൾ ഉൗർജം, വെള്ളം, മറ്റ് വസ്തുക്കൾ, ഭൂമി എന്നിവ പരമാവധി കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തുന്നതും സുസ്ഥിരവുമാണെന്ന് ആസ്റ്റർ മെഡ്സിറ്റി കൊച്ചി സി.ഇ.ഒയും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ കേരള ക്ലസ്റ്റർ മേധാവിയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.