ജയലളിതയുടെ മരണം: ആശുപത്രിദൃശ്യങ്ങൾ ഹാജരാക്കി ദിനകരൻ

ചെന്നൈ: സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്തെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കി ദിനകരൻ. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന ഏകാംഗ വിചാരണ കമീഷൻ മുമ്പാകെയാണ് ദിനകര​െൻറ അഭിഭാഷകൻ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ഹാജരാക്കിയത്. ജയലളിത ആരോഗ്യത്തോടെയിരിക്കുന്ന ദൃശ്യങ്ങളാണ് പെൻഡ്രൈവിലെന്ന് അഭിഭാഷകൻ രാജാ സെന്തിൽ പാണ്ഡ്യൻ വ്യക്തമാക്കി. നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനായിരുന്നു ടി.ടി.വി. ദിനകരന് നൽകിയ നിർദേശം. അതേസമയം, ജയലളിതയുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് മൗനവ്രതത്തിലായതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് തോഴി ശശികല ജസ്റ്റിസ് ആറുമുഖ സാമി കമീഷനെ അറിയിച്ചു. കമീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ അഭിഭാഷകൻ വഴി രേഖാമൂലം കൈമാറി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽജയിലിൽ കഴിയുകയാണ് ശശികല. ശശികലക്കൊപ്പം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇളവരശിയുടെ മകൾ കൃഷ്ണപ്രിയ കമീഷനുമുന്നിൽ ഹാജരായി. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിന് തലേദിവസം ജയലളിത ടെലിവിഷൻ കണ്ട് പരസഹായമില്ലാതെ ജ്യൂസ് കുടിക്കുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ദിനകരൻപക്ഷം പുറത്തുവിട്ടിരുന്നു. ജയലളിതയുടെ ആവശ്യപ്രകാരം ശശികല പകർത്തിയതാണ് ദൃശ്യങ്ങളെന്ന് കൃഷ്ണപ്രിയ പറഞ്ഞിരുന്നു. തുടർന്നാണ് ഇവരെയും കമീഷൻ വിളിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.